കരുണാകരന്‍ പോയത് പാര്‍ട്ടിക്ക് ദോഷമാവില്ല: ആന്റണി
കോഴിക്കോട്: കരുണാകരന്‍ പോയത് കോണ്‍ഗ്രസിന് ദോഷം ചെയ്യില്ലെന്ന് എ.കെ ആന്റണി. യൂത്ത് കോണ്‍ഗ്രസ് ഐ നേതൃത്വക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ ചേരികളാണ് പാര്‍ട്ടിയിലുള്ള പ്രശ്നങ്ങള്‍ക്കു കാരണം. ഇതു പരിഹരിക്കാന്‍ പുതിയ കെപിസിസി പ്രസിഡന്റിനാവുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയിലെ മുറിവുകള്‍ ഉണക്കി പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കു മുന്നേറാനാകുമെന്നാണ് പ്രതീക്ഷ.
പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കു വിശ്വാസമുണ്ടാകാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിശ്രമിക്കണം. കേരളത്തിലെ പുതുതലമുറയുടെ വികാരങ്ങളും നിശ്ചയങ്ങളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പ്രതിഫലിക്കണം. ഇതിനു വേണ്ടി ശ്രമിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടാകില്ല. തൊഴിലില്ലായ്മയും ആദിവാസിപ്രശ്നങ്ങളുമടക്കമുള്ള എല്ലാ വിഷയങ്ങളും ശരിയായ രീതിയില്‍ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യണമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications