കോവളം കൊട്ടാരം ലീലാഗ്രൂപ്പിന് കൈമാറി
തിരുവനന്തപുരം: എംഫാര്‍ ഗ്രൂപ്പിന്റെ കൈവശമായിരുന്ന കോവളം ഹോട്ടല്‍ ലീലാ ഗ്രൂപ്പിന് കൈമാറി. 120 കോടിരൂപയ്ക്കാണ് ഹോട്ടല്‍ കൈമാറ്റം നടന്നത്.
കോവളം കൊട്ടാരമാണ് ഐടിഡിസിയുടെ വകയായിരുന്ന കോവളം ഹോട്ടല്‍സായി പ്രവര്‍ത്തിച്ചിരുന്നത്. കോവളം ഹോട്ടല്‍സ് എംഫാര്‍ ഗ്രൂപ്പിന് വിറ്റതില്‍ അഴിമതിയുണ്ടെന്നുള്ള ആരോപണം നിലനില്‍ക്കെയാണ് എംഫാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുള്‍ ബഷീര്‍ ഹോട്ടല്‍ കൈമാറ്റ രേഖകള്‍ ലീലാ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ വിവേക് നായര്‍ക്ക് നല്‍കിയത്.
ഇതിനൊപ്പം ഹോട്ടലിന്റെ പേരിലുള്ള ബാങ്ക് ബദ്ധ്യതകളും ലീലാ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരെ നിലവിലുള്ള ശമ്പളത്തില്‍ തന്നെ ലീലാ ഗ്രൂപ്പ് നിലനിര്‍ത്തും.
ഐടിഡിസി വകയായിരുന്ന കോവളം കൊട്ടാരം ഒരു വര്‍ഷം മുന്‍പ് 43 കോടിരൂപയ്ക്കാണ് എംഫാര്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്.












Click it and Unblock the Notifications