Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെതിരെ ഇടതുമുന്നണി കുറ്റപത്രം തയ്യാറാക്കും

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കുറ്റപത്രത്തില്‍ സര്‍ക്കാരിന്റെ പരാജയങ്ങള്‍ അക്കമിട്ടുനിരത്തും.

കുറ്റപത്രം തയ്യാറാക്കുന്നതിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കോടിയേരി ബാലകൃഷ്ണന്‍, സിപിഐ അസിസ്റന്റ് സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, കേരള കോണ്‍ഗ്രസ് (ജോസഫ്) ചെയര്‍മാന്‍ പി. ജെ. ജോസഫ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

ജൂലൈ 31നുള്ളില്‍ കുറ്റപത്രം തയ്യാറാക്കും. ആഗസ്ത് നാലിന് ചേരുന്ന അടുത്ത ഇടതുമുന്നണിയോഗം കുറ്റപത്രത്തിന് അന്തിമരൂപം നല്‍കും.

സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തും. ജൂലൈ 27ന് കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ മേഖലായോഗങ്ങള്‍ നടത്തും. മുന്നണി ജില്ലാതല അംഗങ്ങളുടെയും കണ്‍വീനര്‍മാരുടെയും യോഗം ജൂലൈ 31നുള്ളില്‍ മണ്ഡലാടിസ്ഥാനത്തില്‍ നടത്തും. ആഗസ്ത് 10,11 തീയതികളില്‍ മണ്ഡലാടിസ്ഥാനത്തില്‍ പ്രചാരണജാഥ നടത്തും. ആഗസ്ത് 18ന് ഇടത് മുന്നണി താലൂക്ക് ഓഫീസുകള്‍ ഉപരോധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+