Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍: അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ലാവ്ലിന്‍ കേസില്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാത്തവരാണ് ആരോപണങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി പറഞ്ഞു.

ഇടതു നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിക്കാന്‍ കോണ്‍ഗ്രസ് വളര്‍ന്നിട്ടില്ല. ലാവ്ലിന്‍ ഇടപാടിന്റെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. ഇടതുപക്ഷക്കാരാണ് കുറ്റക്കാരെങ്കില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കാലതാമസം വരുത്തുന്നതെന്തിനാണെന്ന് പാലൊളി ചോദിച്ചു. എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായുള്ള കരാര്‍ പുതുക്കുന്നതില്‍ പരാജപ്പെട്ട യുഡിഎഫ് സര്‍ക്കാരാണ് മലബാര്‍ കാന്‍ സെന്ററിനുള്ള സഹായം മുഴുവന്‍ ലഭിക്കാത്തതിന് കാരണക്കാര്‍. ആദ്യ ആറുമാസത്തേക്ക് പുതുക്കിയിരുന്നെങ്കിലും മുന്നണിയിലെ പ്രശ്നങ്ങള്‍ കാരണം പിന്നീട് കരാര്‍ പുതുക്കിയില്ല.

സിഎജിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ പേരില്‍ നടക്കുന്ന വിവാദത്തില്‍ കഴമ്പില്ല. സിഎജിയുടെ അന്തിമറിപ്പോര്‍ട്ട് വരുമ്പോള്‍ ഞങ്ങള്‍ അക്കാര്യം പരിശോധിക്കും. എന്നാല്‍ അന്തിമറിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞ കേസുകളില്‍ എന്താണ് നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എസ്എന്‍സി ലാവ്ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് യോഗത്തില്‍ യാതാരു ചര്‍ച്ചയും നടന്നില്ലെന്ന് പാലൊളി പറഞ്ഞു.

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ നിരപരാധിയായ ഒരാള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത് ഗൗരവമുള്ളതാണെന്നാണ് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞതെന്ന് പാലൊളി പറഞ്ഞു. ലാവ്ലിന്‍ കേസ് ഗൗരവമുള്ളതാണെന്ന് വി. എസ് പറഞ്ഞതു ചൂണ്ടിക്കാട്ടിയപ്പോഴാണ് പാലൊളി ഇങ്ങനെ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+