അവിശ്വാസപ്രമേയ ചര്‍ച്ച പുനരാരംഭിച്ചു
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ജൂലൈ 18 തിങ്കളാഴ്ച വീണ്ടും തുടങ്ങി.
മൂന്ന് ദിവസത്തെ ചര്‍ച്ചയാണ് നടക്കുന്നത്. ഒരു ദിവസം ചര്‍ച്ച നടന്നിരുന്നു. മുന്‍മുഖ്യമന്ത്രി പി. കെ. വാസുദേവന്‍നായരുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച ചര്‍ച്ചയാണ് തിങ്കളാഴ്ച പുനരാരംഭിച്ചത്.
എസ്എന്‍സി ലാവ്ലിന്‍ പ്രശ്നം ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായിട്ടുണ്ട്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് ഞായറാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തിരുന്നു.












Click it and Unblock the Notifications