കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു: പട്ടീല്‍

  • By Staff
Google Oneindia Malayalam News

തൃശൂര്‍: ജമ്മു കശ്മീരില്‍ 60 ശതമാനവും വടക്കുകിഴക്കന്‍ മേഖലകളില്‍ 40-50 ശതമാനവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ പറഞ്ഞു. കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം നേടുന്നവരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ കുറവു വന്നെങ്കിലും പൂര്‍ണമായും അവസാനിച്ചിട്ടില്ല. മാത്രമല്ലാ, രാജ്യത്തെ നക്സലൈറ്റ് പ്രവര്‍ത്തനങ്ങളില്‍ നാലുശതമാനം മാത്രമെ കുറവു വന്നിട്ടുള്ളു.

മിലിട്ടറി, പാരാമിലിട്ടറി, പൊലീസ് സേനകളെ എല്ലാ പ്രതിസന്ധികളും മറികടക്കാനാകും വിധം പരിഷ്കരിക്കും. ബൗദ്ധിക, ആദര്‍ശപരമായ കുറ്റകൃത്യങ്ങളും രാജ്യത്തു നടക്കുന്നുണ്ട്. ഇവ ആയുധങ്ങളുപയോഗിച്ചു നേരിടാനാവില്ല.

എല്ലാ വിധ സന്നാഹങ്ങളുമുണ്ടായിട്ടും രാജ്യത്തു ചില തീവ്രവാദി ആക്രമണങ്ങള്‍ നടന്നതു മൂലം സംസ്ഥാനങ്ങളുടേയും അര്‍ധസൈനികവിഭാഗത്തിന്റേയും ആത്മവിശ്വാസം നഷ്ടപ്പെടേണ്ടതില്ലെന്നും പാട്ടീല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X