യു ഡി എഫ് ഏകോപനസമിതി യോഗം തിങ്കളാഴ്ച

തിരുവനന്തപുരം: യുഡിഎഫ് ഏകോപനസമിതി ജൂലായ് 18 തിങ്കളാഴ്ച യോഗം ചേരും.ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കു ധനമന്ത്രി വക്കം പുരുഷോത്തമന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം നടക്കുന്നത്.

നിയമസഭയില്‍ അവിശ്വാസ പ്രമേയം വന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനുള്ള തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഉച്ച തിരിയുന്നതോടെ അവിശ്വാസ പ്രമേയത്ത കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവിശ്വാസപ്രമേയത്തിന് മറുപടി നല്‍കാനിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ചുളള വിശദാംശങ്ങളും ചര്‍ച്ചക്കു വരും.

മുസ്ലിം ലീഗിന്റെ ആവശ്യങ്ങളായ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ പറ്റിയും മലപ്പുറത്ത് ഹയര്‍സെക്കന്ററി സ്കൂളുകള്‍ അനുവദിക്കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ ലീഗ് കോണ്‍ഗ്രസിനു മേല്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് കരുതുന്നത്.

ലാവ്ലിന്‍ കേസ് പ്രതിപക്ഷത്തിനെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന കാര്യവും പഞ്ചായത്ത് തെരഞ്ഞടുപ്പിനുള്ള ഒരുക്കങ്ങളും ചര്‍ച്ചാവിഷയമാവും. കഴിഞ്ഞ തവണ മാറ്റിവച്ച അജണ്ടകളും ഉണ്ട്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അടുത്ത ഒരു വര്‍ഷം നടപ്പാക്കേണ്ട വികസനപ്രവര്‍ത്തനങ്ങളെ കുറിച്ചും ഇതിനു വേണ്ട ഫണ്ടിന്റെ ലഭ്യതയെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്യും. ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുക കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

വികസനത്തിനാവശ്യമായ ഫണ്ടുകള്‍ ധനവകുപ്പ് അനുവദിക്കുന്നില്ലെന്ന എം. കെ. മുനീര്‍, ഗൗരിയമ്മ തുടങ്ങിയവരുടെ പരാതികളും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+