സ്ത്രീകള്‍ക്കുള്ള നേരെയുള്ള ഗാര്‍ഹികപീഡനം കൂടുന്നു
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകള്‍ക്കു നേരെയുള്ള ഗാര്‍ഹികപീഢനം വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോട്ട്. സാമൂഹ്യസംഘടനയായ ശക്തി സംസ്ഥാന ആരോഗ്യവകുപ്പിനു വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.
റിപ്പോര്‍ട്ടിന്റെ ഭാഗമായി അഭിമുഖത്തില്‍ പങ്കെടുത്ത 40 ശതമാനം സ്ത്രീകളും തങ്ങള്‍ വിവിധ വിധത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയായതായി തുറന്നുസമ്മതിച്ചിട്ടുണ്ട്.
തങ്ങളുടെ ബാല്യകാലത്ത്ി 11 ശതമാനം അമ്മമാരും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. തങ്ങളുടെ പെണ്‍മക്കളില്‍ 12 ശതമാനത്തിനും ഇതേ അനുഭവം നേരിടേണ്ടിവന്നതായും അവര്‍ പറഞ്ഞു.
ഭൂരിഭാഗം പേരും ഭര്‍ത്താക്കന്മാരില്‍ നിന്നും പീഡനമേള്‍ക്കേണ്ടി വരുന്നവരാണ്. ചിലര്‍ പീഡനം കാരണം ആശുപത്രിയിലെത്തപ്പെട്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
ഭര്‍ത്താവിന്റെ മദ്യപാനം, ഭാര്യയെക്കുറിച്ചുള്ള സംശയം, സാമ്പത്തിക ബുദ്ധിമുട്ട്, സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടങ്ങിയവയുടെ പേരിലാണ് ഭാര്യമാര്‍ക്ക് കൂടുതലായും പീഡനമേല്‍ക്കേണ്ടി വരുന്നത്.
കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലെ 900 വീട്ടമ്മമാരുമായി ഒക്ടോബര്‍ 2003 മുതല്‍ ഫെബ്രുവരി 2004 വരെ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ജാതി, മത, സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ വ്യത്യാസമില്ലാതെ എല്ലാ തരത്തിലുള്ള സ്ത്രീകളും പീഡനമേള്‍ക്കുന്നവരില്‍ പെടുന്നു.70.3 ശതമാനം ഹിന്ദു സ്ത്രീകളെയും 16.9 ശതമാനം മുസ്ലീം സ്ത്രീകളെയും 12.7 ശതമാനം ക്രിസ്ത്യന്‍ സ്ത്രീകളെയും പഠനവിഷയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് കഴിഞ്ഞ മെയ് മാസത്തില്‍ ആരോഗ്യവകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications