ആസാമില്‍ ആദിവാസികളുമായുണ്ടായ ഏറ്റുമുട്ടലില്‍ 3 പേര്‍ മരിച്ചു
ഗുവാഹത്തി: ആസാമിലെ ഗുവാഹത്തിയില്‍ ആദിവാസികളുമായുണ്ടായ ഏറ്റുമുട്ടിലില്‍ മൂന്നു പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു.
ആസാമിലെ പര്‍വതപ്രദേശമായ കാബ്രി- ആംഗ്ലോഗിലാണ് ജൂലായ് 18 തിങ്കളാഴ്ച രാത്രി സംഭവമുണ്ടായത്. ഹിന്ദി സംസാരിക്കുന്ന ഒരു സംഘം ആളുകളും ആദിവാസികളുമായാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരെല്ലാം തന്നെ ഹിന്ദി സംസാരിക്കുന്ന സംഘത്തിലുണ്ടായവരാണ്. പരിക്കേറ്റവരില്‍ ഇരുവിഭാഗക്കാരും ഉള്‍പ്പെടുന്നു. ഇതെത്തുടര്‍ന്ന് ആദിവാസികള്‍ ഇതരസംഘത്തില്‍ പെട്ടവരുടെ ഏഴോളം വീടുകളും ആക്രമിച്ചു.
സംഭവമറിഞ്ഞ് പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.












Click it and Unblock the Notifications