രാജി ആവശ്യപ്പെട്ടത് ആര്‍എസ്എസ് സമ്മതത്തോടെ: ഖുറാന
ദില്ലി: ആര്‍എസ്എസിന്റെ സമ്മതത്തോടെയാണ് താന്‍ എല്‍. കെ. അദ്വാനിയുടെ രാജിയാവശ്യപ്പെട്ടതെന്ന് ബിജെപി നേതാവ് മദന്‍ ലാല്‍ ഖുറാന. അദ്വാനിയുടെ രാജിയാവശ്യപ്പെട്ടതിന് ഖുറാനക്കെതിരെ നടപടിയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ചു ദിവസം മുന്‍പ് രണ്ട് ആര്‍എസ്എസ് നേതാക്കളുമായി അദ്വാനിയോട് രാജിയാവശ്യപ്പെടുന്ന കാര്യത്തെക്കുറിച്ച് താന്‍ ചര്‍ച്ച ചെയ്തിരുന്നു. അവരുടെ സമ്മതം ലഭിച്ച ശേഷമാണ് ഈ ആവശ്യമുന്നയിച്ച് താന്‍ അദ്വാനിക്ക് കത്തെഴുതിയത്.
ജിന്നയെക്കുറിച്ചുള്ള പ്രസ്താവനയെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി അദ്വാനിയും ആര്‍എസ്എസ് നേതാവ് കെ.എസ് സുദര്‍ശനും തമ്മില്‍ ഹൃദയം തുറന്ന സംഭാഷണത്തിനായി ഒരു അവസരമൊരുക്കുവാന്‍ താന്‍ എ. ബി. വാജ്പേയിയോട് ആവശ്യപ്പെട്ടിരുന്നു. വാജ്പേയിക്ക് അതു സമ്മതമായിരുന്നു. എന്നാല്‍ അദ്വാനിയാണ് ഈ നിര്‍ദേശത്തോട് അന്ന് വിമുഖത കാണിച്ചത്. പിന്നീട് പ്രശ്നപരിഹാരത്തിനായി അദ്വാനിക്ക് ആര്‍എസ്എസ് ആസ്ഥാനത്ത് പോകേണ്ടിവന്നുവെന്നും ഖുറാന പറഞ്ഞു.












Click it and Unblock the Notifications