ക്ഷേത്രങ്ങളുടെ സുരക്ഷ: സമിതിയെ നിയോഗിച്ചു
ദില്ലി: അയോധ്യയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിലെ പ്രധാന ആരാധനാലയങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഉന്നതതല സമിതിയെ കേന്ദ്രം നിയോഗിച്ചു.
സമിതി ആഗസ്ത് ആറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍ അറിയിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രം വേണ്ട നടപടികള്‍ക്ക് മുന്‍കൈയെടുക്കും.
തീവ്രവാദികളുടെ പദ്ധതികളെ ചെറുക്കാനും രാജ്യത്ത് മതസൗഹാര്‍ദം നിലനിര്‍ത്താനും മതനേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications