ആര്‍എസ്എസ് ഉന്നതതലയോഗം മാറ്റിവച്ചു
നാഗ്പൂര്‍: ജൂലൈ 19 ചൊവ്വാഴ്ച മുതല്‍ നാഗ്പൂരില്‍ ആരംഭിക്കേണ്ടിയിരുന്ന ആര്‍എസ്എസ് ഭാരവാഹികളുടെ ഉന്നതതലയോഗം മാറ്റിവച്ചു.
ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനി രാജിവയ്ക്കണമെന്ന ആവശ്യത്തിന്മേല്‍ അനുകൂല പ്രതികരണമുണ്ടാവാത്തതിന്റെ പശ്ചാത്തലത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രതിസന്ധിയെ കുറിച്ച് അവലോകനം നടത്താനാണ് യോഗം ചേരാനിരുന്നത്. ആര്‍എസ്എസ് തലവന്‍ കെ. എസ്. സുദര്‍ശന്‍, ജനറല്‍ സെക്രട്ടറി മോഹന്‍ ഭഗ്വത് എന്നിവരും മറ്റു ആറ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു.
ചെന്നൈയില്‍ നടക്കേണ്ടിയിരുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിനു മുമ്പ് പ്രശ്നം വിലയിരുത്താനാണ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചെന്നൈ യോഗം സപ്തംബറിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ആര്‍എസ്എസ് യോഗവും മാറ്റിയതെന്നാണ് സൂചന.












Click it and Unblock the Notifications