കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേരന്‍ എക്സ്പ്രസിനു തീ പിടിച്ച് ഒരാള്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍: ചെന്നൈ-കോയമ്പത്തൂര്‍ ചേരന്‍ എക്സ്പ്രസിനു തീ പിടിച്ച് ഒരാള്‍ മരിച്ചു. നൂറിലേറെ പേര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.

രണ്ടു ബോഗികള്‍ക്കാണ് തീ പിടിച്ചത്. ജൂലൈ 19 ചൊവ്വാഴ്ച പുലര്‍ച്ചെ 5.40 ഓടെയാണ് സംഭമുണ്ടായത്. കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന തീവണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ട്മെന്റിന് ഇരുഗൂറിന് സമീപം വച്ചാണ് തീപിടിച്ചത്.

ജനറല്‍ കമ്പാര്‍ട്ട്മെന്റ് പൂര്‍ണമായും കത്തിനശിച്ചു. അടുത്തുള്ള ബ്രേക്ക് വാനിനും തീപിടിച്ചു. കമ്പാര്‍ട്ട്മെന്റിന്റെ ടോയ്ലറ്റില്‍ നിന്നാണ് തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

ടോയ്ലറ്റില്‍ നിന്നും കനത്ത പുകയുയരുന്നത് ബ്രേക്ക് വാനിലെ ഗാര്‍ഡ് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഇരുഗുര്‍ റെയില്‍വെ സ്റേഷന് തൊട്ടുമുമ്പായി തീവണ്ടി നിര്‍ത്തുകയായിരുന്നു. തീ പടരുന്നതിന് മുമ്പ് ജനറല്‍ കമ്പാര്‍ട്ട്മെന്റും ബ്രേക്ക് വാനും വേര്‍പ്പെടുത്താന്‍ ഡ്രൈവര്‍ക്കും ഗാര്‍ഡിനും കഴിഞ്ഞത് വന്‍ദുരന്തം ഒഴിവാക്കി. നൂറോളം യാത്രക്കാര്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X