Get Updates
Get notified of breaking news, exclusive insights, and must-see stories!

തീപിടുത്തമുണ്ടാക്കിയത് യാത്രക്കാരന്റെ ആത്മഹത്യ

കോയമ്പത്തൂര്‍: ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ ടോയ്ലറ്റില്‍ വച്ച് ആത്മഹത്യ ചെയ്യാനായി ഒരു യാത്രക്കാരന്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണ് കോയമ്പത്തൂര്‍-ചെന്നൈ ചേരന്‍ എക്സ്പ്രസ്സിലെ രണ്ട് ബോഗികള്‍ക്ക് തീ പിടിക്കാന്‍ കാരണമായതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ടോയ്ലറ്റില്‍ ഉണ്ടായിരുന്ന മൃതദേഹത്തോടൊപ്പം കണ്ട മണ്ണെണ്ണയില്‍ മുങ്ങിയ ലുങ്കിയും തൂവാലയുമാണ് യാത്രക്കാരന്‍ മണ്ണെയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന സൂചന നല്‍കിയത്. ടോയ്ലറ്റ് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.

കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന തീവണ്ടി ഇരുഗൂര്‍ സ്റേഷനിലെത്താറായപ്പോള്‍ കമ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന ഒരു വക്കീലാണ് ടോയ്ലറ്റില്‍ നിന്നും കനത്ത പുകയും തീയുമുയരുന്നത് കണ്ടത്. തീ കണ്ട് ഒരു കൊരിയര്‍ കമ്പനിയിലെ ജീവനക്കാരനായ മറ്റൊരു യാത്രക്കാരന്‍ ടോയ്ലറ്റിന് അകത്തും അടുത്തുമായി വച്ചിരുന്ന ബാഗേജുകള്‍ എടുക്കാന്‍ ശ്രമം നടത്തി. അകത്തു നിന്നും പൂട്ടിയിരുന്ന ടോയ്ലറ്റിന്റെ വാതില്‍ തുറക്കാന്‍ യാത്രക്കാരന് കഴിഞ്ഞില്ല. അപ്പോഴേക്കും ടോയ്ലറ്റിന് തീപിടിച്ചിരുന്നു.

തുടര്‍ന്ന് അലാറം ചങ്ങല പിടിച്ച് വണ്ടി നിര്‍ത്തി. ബ്രേക്ക് വാനിലുണ്ടായിരുന്ന ഗാര്‍ഡും തീ കണ്ട് ഡ്രൈവറെ അറിയിച്ചു. തീ പടരുന്നത് കണ്ട് രണ്ട് യാത്രക്കാരും മറ്റുള്ളവരെ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് രക്ഷപ്പെടുന്നതിന് സഹായിച്ചു. ഇതിനിടെ ഡ്രൈവറും ഗാര്‍ഡും ചേര്‍ന്ന് തീ പിടിട്ട കമ്പാര്‍ട്ട്മെന്റുകള്‍ തീവണ്ടിയില്‍ നിന്നും വേര്‍പ്പെടുത്തി.

ജനറല്‍ കമ്പാര്‍ട്ട്മെന്റിലും തൊട്ടടുത്തുള്ള ബ്രേക്ക് വാനിലുമായി 50 സ്ത്രീകളുള്‍പ്പെടെ175 യാത്രക്കാരുണ്ടായിരുന്നു. തമിഴ്നാട് നിയമസഭാ സ്പീക്കര്‍ കെ. കാളിമുത്തു തീവണ്ടിയിലെ മറ്റൊരു കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു.

തീ പിടിച്ചത് അല്പം വൈകിയാണ് കണ്ടിരുന്നതെങ്കില്‍ അത് വന്‍ദുരന്തത്തിന് വഴിവയ്ക്കുമായിരുന്നു. യാത്രക്കാര്‍ ഉറങ്ങുകയായിരുന്നതിനാല്‍ തീ മറ്റു കമ്പാര്‍ട്ടുമെന്റുകളിലേക്കും പടരാന്‍ സാധ്യതയുണ്ടായിരുന്നു. തീവണ്ടി ഉടന്‍ നിര്‍ത്താന്‍ കഴിഞ്ഞില്ലായിരുന്നെങ്കിലും വലിയ അപകടമുണ്ടാവുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+