കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഞ്ചിനീയറിംഗ് പ്രവേശനം ആഗസ്ത് ഒന്ന് മുതല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് എന്നിവ ഒഴികെയുള്ള മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്കുള്ള പ്രവേശനം ആഗസ്ത് ഒന്ന് മുതല്‍ മൂന്ന് വരെ നടക്കുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.

ഈ കോഴ്സുകള്‍ക്ക് അലോട്ട്മെന്റ് ലഭിച്ചവര്‍ ആഗസ്ത് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പ്രവേശനത്തിനായി ബന്ധപ്പെട്ട കോളജുകളില്‍ ആവശ്യമുള്ള രേഖകളുമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരുടെ പ്രവേശനം റദ്ദാക്കും.

കോഴ്സുകള്‍ക്കുള്ള ഹയര്‍ ഓര്‍ഡര്‍ ഓപ്ഷന്‍ ആഗസ്ത് ഒന്നിന് മുമ്പായി പ്രവേശനപരീക്ഷാ കമ്മിഷണര്‍ ഓഫീസില്‍ സമര്‍പ്പിച്ചിരിക്കണം. ജൂലൈ 25 മുതല്‍ അലോട്ട്മെന്റ് കേന്ദ്രങ്ങളില്‍ നിന്നും ഓപ്ഷന്‍ ഫോമുകള്‍ ലഭിക്കും.

എംബിബിഎസ്, ബിഡിഎസ് കോഴ്സുകള്‍ക്കുള്ള ക്ലാസുകള്‍ ആഗസ്ത് ഒന്നിന് ആരംഭിക്കും. മെഡിക്കല്‍, അഗ്രിക്കള്‍ച്ചറല്‍, ബി ഫം, എഞ്ചിനീയറിംഗ് കോഴ്സുകളുടെ ക്ലാസുകള്‍ ആഗസ്ത് എട്ടിന് തുടങ്ങും. ഹയര്‍ ഓര്‍ഡര്‍ ഓപ്ഷന്‍ റദ്ദാക്കാനായി ആഗസ്ത് ആറിന് മുമ്പായി അപേക്ഷ നല്‍കിയിരിക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X