Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസ് മൗനം പാലിക്കുന്നു: ചെന്നിത്തല

പത്തനംതിട്ട: കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതി ആരോപണമായ എസ്എന്‍സി ലാവ്ലിന്‍ ഇടപാടിനെക്കുറിച്ച് അഴിമതികള്‍ക്കെതിരെ നിരന്തരമായി ശബ്ദമുയര്‍ത്തുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മൗനം പാലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല അഭിപ്രായപ്പെട്ടു.

നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച തുടങ്ങിയതിന് ശേഷം കേവലം പത്ത് മിനിറ്റ് മാത്രമാണ് പ്രതിപക്ഷനേതാവ് സഭയില്‍ ചെലവിട്ടത്. അഴിമതിയാരോപിച്ച് യുഡിഎഫ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷനേതാക്കള്‍ എസ്എന്‍സി ലാവ്ലിന്‍ അഴിമതിയെ പറ്റി മൗനം പാലിക്കുന്നത് വിരോധാഭാസമാണ്.

എസ്എന്‍സി ലാവ്ലിനുമായി ബന്ധപ്പെട്ട് മുഴുവന്‍ അഴിമതി ആരോപണവും കേരള ജനതയ്ക്ക് മുന്നില്‍ തുറന്നു കാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഡിസിസി സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവിരുദ്ധ നയമാണ് സിപിഎം പിന്തുടരുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് ഒരു തരത്തിലുള്ള വികസനപ്രവര്‍ത്തനവും സംസ്ഥാനത്തുണ്ടായിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പിനു ശേഷം കൂടുതല്‍ ജനപിന്തുണയോടെ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+