വൈദ്യുതി കമ്പി പൊട്ടിവീണ് അച്ഛനും മകനും ഷോക്കേററു മരിച്ചു
കോട്ടയം: കോട്ടയം വാകത്താനത്ത് പൊട്ടിവീണ വൈദ്യുതികമ്പിയില്‍ നിന്നും ഷോക്കേറ്റ അച്ഛനും മകനും മരിച്ചു. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു.
നാലുന്നാക്കല്‍ കുടവാക്കുഴി കടമ്പാട്ടുചിറ പടിഞ്ഞാറേ വീട്ടില്‍ അന്ത്രയോസ്(68), മകന്‍ സജി(40) എന്നിവരാണ് മരിച്ചത്. അന്ത്രയോസിന്റെ ഭാര്യ സാറാമ്മ, ഇവരുടെ ബന്ധു പെണ്ണമ്മ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ജൂലായ് 19 ചൊവ്വാഴ്ച ഉച്ചക്ക് 11.45നാണ് സംഭവം നടന്നത്. കടുവാക്കുഴിയിലെ വെള്ളം നിറഞ്ഞു കിടന്നിരുന്ന കരിപ്പാ പാടത്ത് പുല്ലു പറിക്കുകയായിരുന്ന പെണ്ണമ്മക്കാണ് ആദ്യം ഷോക്കടിച്ചത്. ഇവരുടെ നിലവിളി കേട്ട് ആ വഴി വന്നിരുന്ന അന്ത്രയോസും സജിയും പാടത്ത് 11 കെവി വൈദ്യുതിലൈന്‍ പൊട്ടിക്കിടക്കുന്നതറിയാതെ പെണ്ണമ്മയെ രക്ഷിക്കാന്‍ പാടത്തേക്കിറങ്ങിയപ്പോഴാണ് ഷോക്കേറ്റു മരിച്ചത്.
ഇതിനിടെ പാടത്തേക്കിറങ്ങിയ അന്ത്രയോസിന്റെ ഭാര്യ സാറാമ്മക്കും ഷോക്കേറ്റു.












Click it and Unblock the Notifications