Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബിനെതിരെയും ആരോപണം

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മുന്‍ മന്ത്രി ടി.എം. ജേക്കബിനെതിരെയും അഴിമതി ആരോപണമുയര്‍ന്നു. ജേക്കബ് അവിഹിതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം കോണ്‍ഗ്രസ് അംഗം ടി.എന്‍.പ്രതാപനാണ് ഉന്നയിച്ചത്.

മന്ത്രിയായിരുന്നപ്പോള്‍ പദവി ദുരുപയോഗം ചെയ്ത് ജേക്കബ് സംസ്ഥാനത്ത് പലയിടത്തും ഭൂമി വാങ്ങിയെന്നാണ് ടി. എന്‍. പ്രതാപന്‍ ആരോപിച്ചത്. എഴുതിക്കൊടുത്ത് ഉന്നയിച്ച ആരോപണത്തില്‍ ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബിനെതിരെയും പരാമര്‍ശം ഉണ്ടായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ക്രമപ്രശം ഉന്നയിച്ചു. സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്റെ അഭാവത്തില്‍ ചെയറില്‍ ഉണ്ടായിരുന്ന തോമസ് ചാഴിക്കാടന്‍ പ്രതിപക്ഷത്തിന്റെ വാദം അംഗീകരിച്ചില്ല.

ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ ജേക്കബ് പ്രതാപന്റെ വാദങ്ങള്‍ നിഷേധിച്ചു. പ്രതാപന്‍ ഉന്നയിച്ച സ്വത്തുക്കള്‍ പാര്‍ട്ടിക്കായി വാങ്ങിയതാണെന്ന് ജേക്കബ് പറഞ്ഞു. തനിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. അതെല്ലാം കുടുംബപരമായി കിട്ടിയ സ്വത്തുക്കളാണ്. അതിനെക്കുറിച്ച് നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാം. അദ്ദേഹം വ്യക്തമാക്കി. എഴുതി തയ്യാറാക്കിയ പ്രതാപന്റെ ആരോപണം ചട്ട വിരുദ്ധമാണെന്നും ജേക്കബ് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളെയും പ്രതാപന്‍ സഭയില്‍ പറഞ്ഞ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെയും കുറിച്ച് നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ജേക്കബ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+