എല്‍ഡിഎഫ് വികസനവിരുദ്ധര്‍: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഇത്രയും വികസന വിരോധികളായ പ്രതിപക്ഷം കേരളത്തില്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ആരോപിച്ചു. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെ ഇതുവരെ വിശ്വാസത്തിലെടുക്കാന്‍ വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനായിട്ടില്ല. 100 സീറ്റ് നേടി അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിന് അനുകൂലമായ ജ-നവിധി മാനിക്കാന്‍ പ്രതിപക്ഷം തയ്യാറല്ല.
എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അക്രമസമരങ്ങളൊന്നും നടത്തിയിട്ടില്ല. വികസന വിരുദ്ധമായ നയങ്ങളും പ്രതിപക്ഷം അന്നെടുത്തിരുന്നില്ല. എന്നാല്‍ ഇന്നത്തെ ഭരണപക്ഷത്തോട് പ്രതിപക്ഷത്തിന് ആ സമീപനമല്ല ഉളളത്.
സ്മാര്‍ട്ട് സിറ്റി അടക്കമുള്ള നിരവധി വികസന പദ്ധതികള്‍ പ്രതിപക്ഷ സമരം കാരണം എങ്ങുമെത്തുന്നില്ല. ഇതിന്റെ പേരില്‍ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ തെറ്റിദ്ധാരണാജ-നകമാണ്. സ്മാര്‍ട്ട് സിറ്റി ദുബായ് സര്‍ക്കാരിന്റേതാണ്. അതില്‍ യാതൊരു അഴിമതിയുമില്ല.
മദനി പ്രശ്നത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും മുസ്ലീം ലീഗ് പിന്‍തുണ നല്‍കുമെന്നും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ തന്നെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications