Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയുടെ പേരു മാറ്റില്ലെന്ന് മുരളീധരന്‍

തിരുവനന്തപുരം: എന്തു വന്നാലും നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര എന്ന പേരു മാറ്റില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ പേരു മാറ്റാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടില്ല. വിശദീകരണം ചോദിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

കേരളത്തില്‍ തന്നെ അഞ്ചോ ആറോ കേരള കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര എന്ന പേര് ആശയക്കുഴപ്പമുണ്ടാക്കില്ല. ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ കോണ്‍ഗ്രസ് ഏതെന്നു തിരിച്ചറിയാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാവുക മറ്റു ചിലര്‍ക്കാണ്.

1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം ഒരു പുതിയ പാര്‍ട്ടിയുടെ പേര് മറ്റൊരു പാര്‍ട്ടിയുടേതിനു സമാനമാണ് എന്നു പറഞ്ഞ് റദ്ദാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് പേരു മാറ്റാന്‍ ഉത്തരവു നല്‍കാനാവില്ലെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നും ലഭിച്ച വിശദീകരണം. ഇന്ദിരാഗാന്ധിയുടെ പേര് മറ്റൊരു പാര്‍ട്ടി പതാകയില്‍ ഉപയോഗിക്കുന്നതു കൊണ്ട് പ്രശ്നമുണ്ടോയെന്നതതു സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിച്ച ശേഷം തിരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്ന് ഉത്തരവുണ്ടാകുമെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+