എന്‍സിഐ പേരു മാറ്റണം: തിര.കമ്മീഷന്‍
ദില്ലി: കെ.കരുണാകരന്‍ രൂപീകരിച്ച പുതിയ പാര്‍ട്ടി നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര എന്ന പേരില്‍ രജിസ്റര്‍ ചെയ്യാനാവില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. പുതിയ പേര് നിര്‍ദേശിക്കാന്‍ കെ.മുരളീധരനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരിനോട് സാമ്യമുളളതു കൊണ്ടാണിത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും ഇന്ദിരയെന്നും പേരുപയോഗിക്കാന്‍ കരുണാകരനെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന് ദ്വിവേദി തിരഞ്ഞെടുപ്പു കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു.
ഇന്ദിരയെന്ന പദം പാര്‍ട്ടി പേരില്‍ ഉപയോഗിക്കുന്നതിനോട് കമ്മീഷന് എതിര്‍പ്പില്ലെങ്കിലും നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് പുതിയ പാര്‍ട്ടിയുടെ പേരിന്റെ കൂടെ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് കമ്മീഷന്‍ നിര്‍ദേശം.
ശരദ് പവാര്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോഴും നാഷണല്‍ കോണ്‍ഗ്രസ് എന്ന പദം ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുമതി നല്‍കിയിരുന്നില്ല. നാഷണലിസ്റ് കോണ്‍ഗ്രസ് എന്ന പേരിലാണ് പവാര്‍ പാര്‍ട്ടി രജിസ്റര്‍ ചെയ്തത്.
അതേ സമയം പാര്‍ട്ടിയുടെ പേര് മാറ്റാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിപ്രായം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും കെ. മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications