അവിശ്വാസപ്രമേയത്തിന്മേല്‍ തിങ്കളാഴ്ച വോട്ടെടുപ്പ്
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേല്‍ ജൂലായ് 19 ചൊവ്വാഴ്ച വോട്ടെടുപ്പു നടക്കും.
മൂന്നു ദിവസം നീണ്ട ചര്‍ച്ചയുടെ അവസാന ദിനമായ തിങ്കളാഴ്ച അവിശ്വാസപ്രമേയത്തിന് മുഖ്യമന്ത്രി മറുപടി പറയും. അതിനു ശേഷമായിരിക്കും വോട്ടെടുപ്പു നടക്കുക.
ഭരണപക്ഷത്തെ എംഎല്‍എമാരില്‍ എന്‍സിഐയോട് ആഭിമുഖ്യമുള്ള ആരെങ്കിലുമുണ്ടോയെന്ന് വോട്ടെണ്ണലില്‍ അറിയാനാകും. ഇനിയും യുഡിഎഫില്‍ നിന്നും പല എംഎല്‍എമാരും എന്‍സിഐയിലേക്ക് വരുമെന്ന കരുണാകരന്റെ അവകാശവാദത്തിന് അടിസ്ഥാനമുണ്ടോയെന്ന കാര്യവും വോട്ടെടുപ്പില്‍ വ്യക്തമാകും.












Click it and Unblock the Notifications