പിണറായിക്കെതിരായ ആരോപണങ്ങള്‍ രേഖകളില്‍ നിന്നു നീക്കി
തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ സഭാരേഖകളില്‍ നിന്നു നീക്കാന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഉത്തരവിട്ടു.
ജൂലൈ 19 ചൊവ്വാഴ്ച അവിശ്വാസപ്രമേയ ചര്‍ച്ച തുടരുന്നതിനിടയില്‍ സിപിഎമ്മിലെ എം. വി. ജയരാജനാണ് പ്രശ്നമുന്നയിച്ചത്. ചട്ടമനുസരിച്ച് സഭയിലില്ലാത്ത ഒരാളെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി.
50 ലക്ഷം രൂപ ചെലവില്‍ പിണറായി വിജയന്‍ ഒരു വീട് പണിതുകൊണ്ടിരിക്കുകയാണെന്ന ഭരണപക്ഷത്തെ ഒരംഗം ഉന്നയിച്ച ആരോപണത്തെ ഭരണപക്ഷാംഗങ്ങള്‍ ന്യായീകരിച്ചെങ്കിലും പ്രശ്നം പരിശോധിക്കുമെന്നും പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്നു നീക്കുമെന്നും സ്പീക്കര്‍ റൂളിംഗ് നല്‍കി.












Click it and Unblock the Notifications