കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്ലിന്‍ അന്വേഷണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം: യുഡിഎഫ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസ് അന്വേഷണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ജൂലായ് 18 തിങ്കളാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ കേസ് രാഷ്ട്രീയ ആയുധമാക്കാന്‍ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.

ഏതെങ്കിലുമൊരു വ്യക്തിയെ ചൂണ്ടിക്കാണിച്ചല്ല യുഡിഎഫ് അന്വേഷണമാവശ്യപ്പെടുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ എംഎല്‍എമാര്‍ നല്‍കിയ പരാതിയിന്മേല്‍ കേസെടുക്കാമായിരുന്നു. എന്നാല്‍ ഇത് രാഷ്ട്രീയ ആയുധമാക്കണമെന്ന് യുഡിഎഫിന് താല്‍പര്യമുണ്ടായിരുന്നില്ല.

2003ലാണ് കേസിനെപ്പറ്റി അന്വേഷണം തുടങ്ങിയത്. ടി.എം. ജേക്കബ്ബ് അധ്യക്ഷനായ സബ്ജക്ട് കമ്മറ്റിയുടേയും സിഎജിയുടേയും റിപ്പോര്‍ട്ടിന്മേലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ സത്യം ജനങ്ങളറിയണം. കേസില്‍ കുറ്റവാളികളായ ആര്‍ക്കും ഇതില്‍ നിന്നും രക്ഷപ്പെടാനാവില്ല.

നിയമസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചക്കിടയില്‍ ഗാന്ധിജിയെ പറ്റി മോശം പരാമര്‍ശം നടത്തിയ മത്തായി ചാക്കോ തന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും പരസ്യമായി മാപ്പു പറയണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലക്ക് ഒരിക്കലും ഇത്തരമൊരു പ്രസ്താവന മത്തായി ചാക്കോയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X