കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയില്‍ വി.എസും കുഞ്ഞാലിക്കുട്ടിയും ഏറ്റുമുട്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ചന്ദന മാഫിയയുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോപണം നിയമസഭയില്‍ പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക് വഴിവച്ചു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ചന്ദന ഫാക്ടറികളുമായി കുഞ്ഞാലിക്കുട്ടിക്ക് ബന്ധമുണ്ടെന്ന് വി.എസ്. ആരോപിച്ചത്. ഇത് കേട്ട കുഞ്ഞാലിക്കുട്ടി പ്രകോപിതനായി. വി. എസ്സിനെതിരെ പ്രതികരിച്ച കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവിനെ ഇയാള്‍ എന്ന് വിളിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ ഒച്ചപ്പാടുണ്ടാക്കി.

കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവിനെ അപമാനിച്ചെന്ന ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ ശബ്ദമുണ്ടാക്കിയതോടെ സഭാനടപടികള്‍ അല്പനേരത്തേക്ക് സ്തംഭിച്ചു. പ്രതിപക്ഷത്തിനെതിരെ ഭരണകപക്ഷത്തെ അംഗങ്ങളും ശബ്ദമുയര്‍ത്തി. സ്പീക്കര്‍ ഇടപെട്ടതോടെ രംഗം ശാന്തമായി.

ഇയാള്‍ എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വികാരപരമായി സംസാരിക്കുന്നതിനിടയില്‍ അങ്ങനെ പറഞ്ഞതാണെന്നും താന്‍ പ്രതിപക്ഷ നേതാവിനെ ബഹുമാനിക്കുന്ന ആളാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കി. എന്നാല്‍ തനിക്ക് ബന്ധമില്ലാത്ത കാര്യങ്ങളെ ചൊല്ലി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവ്നിര്‍ത്തണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള അവകാശം ജനാധിപത്യ സംവിധാനത്തില്‍ ഉള്ളതാണെന്നും മറ്റുള്ളവരെപ്പോലെ അതിനെ സാംസ്കാരികമായ ഭാഷയില്‍ അതിനോട് പ്രതികരിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിയണമെന്നും വി.എസ്. ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X