ഭീകരതയ്ക്കെതിരെ ഒന്നിച്ച് പോരാടും
വാഷിംഗ്ടന്‍: ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്ജോര്‍ജ് ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും വാഷിംഗ്ടണില്‍ പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്നും പ്രതിരോധരംഗമുള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സഹകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി. ഊര്‍ജ ഉത്പാദനംകൂട്ടുന്നതിനായി ഇന്ത്യയ്ക്ക് ആണവ സാങ്കേതികവിദ്യ കൈമാറാന്‍ അമേരിക്ക തയ്യാറാണെന്നും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.
ജോര്‍ജ് ബുഷ് അധികം വൈകാതെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് മന്‍മോഹന്‍സിംഗ് അറിയിച്ചു. ബുഷിന്റെ ഓവല്‍ ഓഫീസില്‍ നടന്ന രണ്ടു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ഇരുവരും സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തിയത്.
താരാപ്പൂറിലെ ആണവ പ്ലാന്റിന് ഇന്ധനം നല്‍കുന്ന കാര്യം യുഎസ് പരിഗണിക്കുമെന്ന് ബുഷ് പറഞ്ഞു. കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ യുഎസ് ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയും പാകിസ്ഥാനും പരസ്പര ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ബുഷ് വ്യക്തമാക്കി.












Click it and Unblock the Notifications