ബിപിഎല്‍ കമ്യൂണിക്കേഷനെ എസ്സാര്‍ ഗ്രൂപ്പ് വാങ്ങി
ദില്ലി: പ്രമുഖ ടെലികോം കമ്പനിയായ ബിപിഎല്‍ കമ്യൂണിക്കേഷന്റെ ഭൂരിഭാഗം ഓഹരികളും എസ്സാര്‍ ഗ്രൂപ്പ് വാങ്ങി. 4,4000 കോടി രൂപയ്ക്കാണ് ഇടപാട് നടന്നതെന്ന് ബിപിഎല്‍ മൊബൈല്‍ ചെയര്‍മാനും സിഇഒയുമായ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
ഇതുസംബന്ധിച്ച് ബിപിഎല്‍ മൊബൈലും എസ്സാര്‍ ഗ്രൂപ്പും ധാരണയിലെത്തി. 67 ശതമാനം ഓഹരികളാണ് എസ്സാര്‍ ഗ്രൂപ്പ് വാങ്ങുന്നത്. ബാക്കി ഓഹരികള്‍ മറ്റ് ഓഹരിയുടമകളില്‍ നിന്ന് വാങ്ങുമെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.
ലയനം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ പ്രമുഖ സെല്ലുലാര്‍ സര്‍വീസ് കമ്പനികളായ റിലയന്‍സിനും എയര്‍ടെല്ലിനും ഹച്ച് എസ്സാര്‍ കടുത്ത മത്സരം സൃഷ്ടിക്കുമെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.
മുംബൈയില്‍ സര്‍വീസ് നടത്തുന്ന ബിപിഎല്‍ മൊബൈല്‍ കമ്യൂണിക്കേഷനില്‍ ബിപിഎല്‍ കമ്യൂണിക്കേഷന്‍സിന് 74 ശതമാനം ഓഹരികളാണുള്ളത്. കേരളം, മഹാരാഷ്ട്ര, ഗോവ, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിപിഎല്‍ മൊബൈല്‍ സെല്ലുലാറില്‍ ബിപിഎല്‍ കമ്യൂണിക്കേഷന്‍സിന് 100 ശതമാനം ഓഹരികളുണ്ട്.
ലയനത്തോടെ ഹച്ചിസണ്‍ എസ്സാറിന് 21 സര്‍ക്കിളുകളില്‍ സര്‍വീസ് വ്യാപിപ്പിക്കാനാവും.












Click it and Unblock the Notifications