കേന്ദ്രത്തിന് തീവ്രവാദത്തോട് മൃദുസമീപനം: ബിജെപി
ദില്ലി: ശ്രീനഗറില്‍ ജൂലൈ 20 ബുധനാഴ്ച നടന്ന കാര്‍ ബോംബ് സ്ഫോടനത്തെ അപലപിച്ച ബിജെപി ജമ്മു കശ്മീരിലിയും രാജ്യത്തെ മറ്റു ഭാഗങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ചു.
പോട്ട റദ്ദാക്കിയ യുപിഎ സര്‍ക്കാരിന് തീവ്രവാദത്തോട് മൃദുസമീപനമാണുള്ളതെന്ന് ബിജെപി നേതാവ് വി. കെ. മല്‍ഹോത്ര കുറ്റപ്പെടുത്തി.
ഐഎസ്ഐയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പാകിസ്ഥാനിലെ തീവ്രവാദി ക്യാമ്പുകളെ കുറിച്ചും പാകിസ്ഥാന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. തീവ്രവാദത്തെ നേരിടാന്‍ സൈന്യത്തിന് എല്ലാ സ്വാതന്ത്യ്രവും നല്‍കണം.
പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ തീവ്രവാദം സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയര്‍ത്തുമെന്ന് മല്‍ഹോത്ര അറിയിച്ചു.












Click it and Unblock the Notifications