ശ്രീനഗറില്‍ കാര്‍ ബോംബ് സ്ഫോടനം: ആറ് പേര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ചാവേറുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു.
ജൂലൈ 20 ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. മരിച്ച ആറ് പേരില്‍ നാല് പേരും സുരക്ഷാ സൈനികരാണ്. ഒരു നാട്ടുകാരനും ചാവേറുമാണ് മരിച്ച മറ്റുള്ളവര്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശക്തമായ സുരക്ഷാസന്നാഹങ്ങളുള്ള ചര്‍ച്ച് ലെയ്ന്‍ റോഡില്‍ ഒരു സ്കൂളിന് സമീപമാണ് സ്ഫോടനമുണ്ടായത്. റോഡിലൂടെ കടന്നു പോവുകയായിരുന്ന ഒരു സൈനിക വാഹനത്തെ ലക്ഷ്യം വച്ചാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. ഏതാനും മന്ത്രിമാരുടെ ബംഗ്ലാവുകള്‍ ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications