നിയമസഭാ സമ്മേളനം ആഗസ്ത് അഞ്ച് വരെ നീട്ടി
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആഗസ്ത് അഞ്ച് വരെ നീട്ടാന്‍ തീരുമാനമായി. നിയമനിര്‍മാണ നടപടികള്‍ ജൂലൈ 28നകം പൂര്‍ത്തിയാവില്ലെന്നതിനാലാണ് നിയമസഭാ സമ്മേളനം നീട്ടുന്നത്.
പി.കെ.വാസുദേവന്‍നായരുടെ നിര്യാണവും അവിശ്വാസപ്രമേയ ചര്‍ച്ചയും മൂലം നിയമനിര്‍മാണ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ഏതാനും ദിവസങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. മൂന്ന് ദിവസമാണ് അവിശ്വാസപ്രമേയ ചര്‍ച്ച നീണ്ടുനിന്നത്. ഈ സാഹചര്യത്തില്‍ നിയമനിര്‍മാണ നടപടികള്‍ ജൂലൈ 28നകം പൂര്‍ത്തിയാവില്ല.
ദേശീയ നിയമ സര്‍വകലാശാല കേരളത്തില്‍ സ്ഥാപിക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ചര്‍ച്ചയ്ക്ക് ശേഷം ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടും.












Click it and Unblock the Notifications