കോണ്‍ഗ്രസില്‍ ഷോക്കേസ് നേതാക്കള്‍: രമേശ്
തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളത് ഷോക്കേസ് നേതാക്കളാണുള്ളതെന്നും പദവിയില്‍ മാത്രമാണ് അവര്‍ക്ക് താത്പര്യമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം ഡിസിസി ഒരുക്കിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയോഗങ്ങള്‍ക്ക് ആളില്ല. അത് നോക്കാന്‍ ആരുമില്ല. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതുവരെ ഗ്രൂപ്പ് പ്രവര്‍ത്തനമാണ് എല്ലാവരും നടത്തിയത്. പാര്‍ട്ടി യോഗത്തിന് വിളിച്ചാല്‍ ആളെത്തില്ല. ഗ്രൂപ്പ് യോഗങ്ങള്‍ക്കാണെങ്കില്‍ വന്‍ തിരക്കും. ഇത് മാറ്റണം. പഴയ കോണ്‍ഗ്രസ് സംസ്കാരത്തിലേക്ക് പാര്‍ട്ടിയെ തിരിച്ചുകൊണ്ടു വരണം.
നിയമസഭയിലേക്കു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും യോജിച്ചു പ്രവര്‍ത്തിക്കണം.
മണ്ഡല-ബ്ലോക്ക്തല കമ്മിറ്റികള്‍ ശക്തിപ്പെടുത്തണം. സ്ഥിരമായി ഈ കമ്മിറ്റികളുടെ യോഗങ്ങള്‍ ചേരണം. പഞ്ചായത്തുകളുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍ക്കെതിരെ സമരം നടത്തണം. ഇതിലൂടെ മണ്ഡല-ബ്ലോക്ക് തലത്തില്‍ നേതാക്കന്മാര്‍ ഉയര്‍ന്നു വരുമെന്നും ചെന്നിത്തല പറഞ്ഞു












Click it and Unblock the Notifications