സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രാര്‍ത്ഥനായജ്ഞം നടത്തും
കോലഞ്ചേരി: യാക്കോബായ സഭയോടുള്ള സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജൂലായ് 25 മുതല്‍ തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ പ്രാര്‍ഥനായജ്ഞം നടത്തും. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സഭയുടെ അടിയന്തര പ്രവര്‍ത്തക സമിതിയോഗമാണ് ഈ തീരുമാനമെടുത്തത്.
പ്രാര്‍ഥനായജ്ഞത്തിനു മുന്നോടിയായി 24ന് ശ്രേഷ്ഠബാവ സെന്റ് മേരീസ് പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കും. സഭയിലെ എല്ലാ പിതാക്കന്മാരും അന്ന് സെന്റ് മേരീസ് പള്ളിയിലെത്തും.
ആലുവ തൃക്കുന്നത്തു സെമിനാരി സംഭവത്തില്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ സഭയ്ക്ക് തൃപ്തിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications