കോള: പ്രവര്‍ത്തനം പാടില്ലെന്ന് സമിതി
ദില്ലി: സുപ്രിം കോടതി നിരീക്ഷണ സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് സമിതി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി.
ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്ഐഎല്‍) എന്‍ഡോസള്‍ഫാന്റെയും ഡിഡിടിയുടെയും ഉത്പാദനം അഞ്ചു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നും സമിതി നിര്‍ദേശിച്ചു. ഡോ. ജി. ത്യാഗരാജന്‍, ഡോ. ജി. ബി. ബുറാല്‍ക്കര്‍, ഡോ. ക്ലോഡ് അല്‍വാരിസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
പരിസ്ഥിതിക്കും മണ്ണിനും എച്ച്ഐഎല്‍ ഉണ്ടാക്കിയ ദോഷങ്ങള്‍ അഞ്ച് വര്‍ഷം ഉത്പാദനം നിര്‍ത്തിവച്ചാല്‍ പരിഹരിക്കാനാകുമെന്നാണ് സമിതി ചൂണ്ടിക്കാട്ടിയത്. ഇക്കാലയളവിനുള്ളില്‍ എച്ച്ഐഎല്‍ പരിസ്ഥിതി സൗഹൃദ ഉത്പാദന രീതിയിലേക്ക് മാറിയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉറപ്പുവരുത്തണം.
സമിതി മെയ് 10ന് നടത്തിയ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. മഴവെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനങ്ങളില്ലാതെ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് അനുമതി നല്‍കരുതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications