കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നത സര്‍ക്കാര്‍ ജോലികളിലും വികലാംഗര്‍ക്ക് സംവരണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലെ ക്ലാസ് ഒന്ന്, രണ്ട് തസ്തികകളിലും വികലാംഗര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച സാധ്യതാ പഠനത്തിന് സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ചോദ്യോത്തര വേളയില്‍ പങ്കെടുക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

വികലാംഗര്‍ക്ക് ക്ലാസ് ഒന്ന്, ക്ലാസ് രണ്ട് തസ്തികകളില്‍ മൂന്നു ശതമാനം സംവരണം നല്‍കാനാണ് ആലോചിക്കുന്നത്. ക്ലാസ് മൂന്ന്, നാല് തസ്തികകളിലും വികലാംഗര്‍ക്ക് മൂന്നു ശതമാനം സംവരണമാണ് നല്‍കിയിരിക്കുന്നത്.

പൊതു മേഖലാ സ്ഥാപനങ്ങളില്‍ 179 ദിവസത്തിലധികം ജോലി ചെയ്തിട്ടുള്ള വികലാംഗരെ സ്ഥിരപ്പെടുത്തുന്നതിനുള്ള സാധ്യതകളെപ്പറ്റിയും സര്‍ക്കാര്‍ പരിശോധിക്കും.

വികലാംഗര്‍ക്കായുളള ക്ഷേമ പദ്ധതികള്‍ യഥാസമയം നടപ്പാക്കും. ക്ഷേമ പെന്‍ഷനുകള്‍ ആറു മാസത്തിനകം കുടിശിക തീര്‍ത്തു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X