കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് ഗ്രൂപ്പ്-എന്‍സിഐ ലയനം ആഗസ്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുമായി ലയിക്കാന്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) തീരുമാനിച്ചു. ആഗസ്ത് രണ്ടാം വാരത്തോടെ ലയനം നടക്കും.

ലയനത്തോടെ എന്‍സിഐയെ നിയമസഭയില്‍ പ്രതിനിധീകരിക്കുക ടി.എം.ജേക്കബും ജോണി നെല്ലൂരുമായിരിക്കും. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം ടി.എം. ജേക്കബിനും പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍ പദവി ജോണി നെല്ലൂരിനും നല്‍കാന്‍ ധാരണയായി. ഇടുക്കി, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലാ അധ്യക്ഷ സ്ഥാനങ്ങളിലൊന്നും ജേക്കബ് വിഭാഗത്തിന് നല്‍കും.

കെ.കരുണാകരനും മുരളീധരനുമായി ജേക്കബും ജോണി നെല്ലൂരും ഇത് സംബന്ധിച്ച ധാരണ ഉണ്ടാക്കിയിട്ടുണ്ട്. മൂന്ന് ജനറല്‍ സെക്രട്ടറി സ്ഥാനവും യുവജന വിഭാഗം അധ്യക്ഷ സ്ഥാനവും ജേക്കബ് വിഭാഗത്തിന് ലഭിക്കും. യുവജന വിഭാഗം അധ്യക്ഷനായി അനൂപ് ജേക്കബിനേയും പരിഗണിക്കുന്നുണ്ട്. ലയന സമ്മേളനത്തിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ. എറണാകുളത്താകും ലയന സമ്മേളനം നടക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X