Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവളം ഹോട്ടല്‍ വില്‍പന സംബന്ധിച്ച് ബുധനാഴ്ചചര്‍ച്ച

തിരുവനന്തപുരം: കോവളം ഹോട്ടല്‍ ലീലാ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജൂലായ് 20 ബുധനാഴ്ച ചര്‍ച്ച നടത്തും. ഹോട്ടല്‍ വില്‍പന സംബന്ധിച്ച പ്രശ്നങ്ങള്‍ ഇതോടെ വീണ്ടും ഉയരുമെന്നാണ് സൂചനകള്‍.

ബുധനാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ലീലാ ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഹോട്ടല്‍ എത്ര രൂപക്കാണ് വിറ്റതെന്ന് എംഫാര്‍ ഗ്രൂപ്പോ ലീലാ ഗ്രൂപ്പോ വ്യക്തമാക്കിയിട്ടില്ല. ഹോട്ടല്‍ വില്‍പ്പനയെക്കുറിച്ച് സര്‍ക്കാരിനും പൂര്‍ണവിവരമില്ല.

കൊട്ടാരം സംബന്ധിച്ച കേസ് ഇപ്പോഴും സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും പരിഗണിയിലായതിനാല്‍ അത് പൂര്‍ത്തിയാകും വരെ വസ്തു ഇടപാടുകള്‍ നടത്താനാവില്ലൈന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. സര്‍ക്കാര്‍ ഏറ്റെടുത്ത കൊട്ടാരവും ഭൂമിയും ഒഴിവാക്കി മാത്രമെ രജിസ്ട്രേഷന്‍ നടത്താവൂയെന്ന് രജിസ്ട്രേഷന്‍ വകുപ്പിന് ഉത്തരവു നല്‍കണമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഹോട്ടല്‍ വില്‍പ്പനയെക്കുറിച്ച് ഔദ്യോഗികമായ അറിവില്ലാത്തതു കാരണം ഇത്തരമൊരു ഉത്തരവു പുറപ്പെടുവിക്കേണ്ടെന്നാണ് ഉന്നതോദ്യോഗസ്ഥരുടെ നിലപാട്.

എംഫാര്‍ ഗ്രൂപ്പ് വാങ്ങിയതിനേക്കാളും മൂന്നിരട്ടി വിലക്ക് കോവളം കൊട്ടാരവും ഭൂമിയും മറിച്ചു വില്‍ക്കുന്നുവെന്ന പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ വാദത്തെ ശക്തിപ്പെടുത്തുന്നതാണ് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+