Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്കെതിരായ ആരോപണം അന്വേഷിക്കണം: മുരളി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിയമസഭയില്‍ ആരോപിക്കപ്പെട്ട അഴിമതി ആരോപണങ്ങളെ കുറിച്ച് നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) പ്രസിഡന്റ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിനെതിരെ ആരോപിക്കപ്പെട്ട അഴിമതി ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ഭരണപക്ഷം പരാജയപ്പെട്ടതായി മുരളി ആരോപിച്ചു. ജൂലൈ 20 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളി.

സര്‍ക്കാരിനെതിരെ പല അഴിമതി ആരോപണങ്ങളുമുണ്ടായതില്‍ ഏറ്റവും ഗുരുതരമായത് മുഖ്യമന്ത്രിക്കെതിരായതാണ്. അതിനാലാണ് അതേ കുറിച്ച് നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സുനാമി ഫണ്ടുമായി ബന്ധപ്പെട്ടതും മറ്റുമായ അഴിമതികള്‍ വിശദമായി തുറന്നുകാട്ടാന്‍ കഴിഞ്ഞില്ലെന്ന ന്യൂനതയുണ്ട്.

നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയും കേരള കോണ്‍ഗ്രസ് ജേക്കബും തമ്മിലുള്ള ലയനം സംബന്ധിച്ച തീരുമാനം ഉടനുണ്ടാവുമെന്ന് മുരളി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+