അവിശ്വാസപ്രമേയം തള്ളി
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നിയമസഭ വോട്ടിനിട്ടു തള്ളി. മൂന്ന് ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷം ജൂലൈ 19 ചൊവ്വാഴ്ചയാണ് അവിശ്വാസപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടത്തിയത്.
പ്രമേയം 46നെതിരെ 82 വോട്ടിനാണ് അവിശ്വാസ പ്രമേയം തള്ളിയത്. സംസ്ഥാന ഖജനാവിന് 374.5 കോടി രൂപയുടെ നഷ്ടം വരുത്തിവച്ച എസ്എന്‍സി ലാവ്ലിന്‍ കേസ് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് അവിശ്വാസപ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മൂന്ന് ദിവസമായി 25 മണിക്കൂര്‍ നീണ്ടി റെക്കോഡ് ചര്‍ച്ചയാണ് അവിശ്വാസപ്രമേയത്തിന്മേല്‍ നടന്നത്. ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുപ്പുകൂട്ടിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗവും വോട്ടെടുപ്പുമുണ്ടായത്. ചൊവാഴ്ച രാത്രി 8.45നാണ് സഭയില്‍ മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തിയത്. പ്രമേയം തള്ളിയതായി പ്രഖ്യാപിച്ച് സഭ ചൊവ്വാഴ്ചത്തേക്കു പിരിഞ്ഞു.
സര്‍ക്കാരിനെതിരെ 13 ആരോപണങ്ങളുമായി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടുയര്‍ന്ന എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി നിഷേധിച്ചു. മുന്‍ മന്ത്രി ടി.എം. ജേക്കബ് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെ ജേക്കബ് തന്റെ വാദമുഖങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചത് സഭയില്‍ ഒച്ചപ്പാടുണ്ടാക്കി.
സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ആരോഗ്യപ്രശ്നങ്ങളാല്‍ ഭരണകക്ഷി എംഎല്‍എയായ മേഴ്സി രവി സഭയിലെത്തിയിരുന്നില്ല.












Click it and Unblock the Notifications