കേരളത്തിലെ പാക് പൗരന്‍മാര്‍ക്ക് സഞ്ചാരസ്വാതന്ത്യ്രം
തിരുവനന്തപുരം: കേരളത്തിലെ പാക് പൗരന്‍മാര്‍ക്കുള്ള സഞ്ചാരനിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. ജൂലൈ 20 ബുധനാഴ്ച മുസ്ലിം ലീഗിലെ പി.കെ.കെ ബാവ ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രദേശിക അധികൃതരുടെ അനുവാദമില്ലാതെ തന്നെ പാക് പൗരന്‍മാര്‍ക്ക് സംസ്ഥാനത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും സഞ്ചരിക്കാന്‍ സാധിക്കും. അവര്‍ക്കിനി മുതല്‍ പൊലീസ് സ്റേഷനുകളില്‍ ഹാജരാകേണ്ടതില്ല.സാങ്കേതിക കാരണങ്ങള്‍ കൊണ്ടു മാത്രം പാക് പൗരന്മാരായി കഴിയുന്ന അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മലപ്പുറത്ത് നാനൂറോളം പാക് പൗരന്‍മാരുണ്ടെന്ന് നേരത്തെ തന്റെ സബ്മിഷനില്‍ ബാവ ചൂണ്ടിക്കാട്ടി. ഇവരില്‍ മിക്കവരും വൃദ്ധന്മാരാണെന്നും അവരോട് മനുഷ്യസഹജമായ പരിഗണന നല്‍കണമെന്നും ബാവ ആവശ്യപ്പെട്ടു.












Click it and Unblock the Notifications