ഗ്രാമങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും
തിരുവനന്തപുരം: ഗ്രാമീണമേഖലയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ നിയമമുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ രാമചന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നും വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം മൂന്നുവര്‍ഷം ഗ്രാമങ്ങളില്‍ സേവനം ചെയ്യണമെന്ന ബോണ്ട് എംബിബിഎസ് പ്രവേശനസമയത്ത് വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്നുണ്ട്.
ഇപ്പോള്‍ ഗ്രാമീണമേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളം 10,000രൂപ മാത്രമാണ്. ഇത് വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്.
സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന രോഗങ്ങള്‍ തടയാന്‍ എല്ലാ മെഡിക്കല്‍ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications