സ്മാര്‍ട്ട്സിറ്റിക്കെതിരായ ഹര്‍ജി തള്ളി
കൊച്ചി: സ്മാര്‍ട്ട്സിറ്റി പദ്ധതിക്കെതിരെ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
പദ്ധതിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂവെന്നും അന്തിമതീരുമാനം ആയില്ലെന്നുമുള്ള സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി കാക്കനാട്ടെ ഇന്‍ഫോപാര്‍ക്ക് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ക്ക് കൈമാറുന്നതിന് എതിരെയായിരുന്നു ഹര്‍ജി. ഇന്‍ഫോ പാര്‍ക്ക് സ്വതന്ത്ര സ്ഥാപനമായി നിലനിര്‍ത്തണമെന്നും ഇത് ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് കൈമാറുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണങ്ങള്‍.
എന്നാല്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി ചര്‍ച്ച തുടരുകയാണെന്നും കോടതിയുടെ ഇടപെടലുകള്‍ പദ്ധതി യാഥാര്‍ഥ്യമാവുന്നതിനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.












Click it and Unblock the Notifications