Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞത്ത് കപ്പലുകള്‍ക്ക് നങ്കൂര സൗകര്യമൊരുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയായാല്‍ ആഡംബരക്കപ്പലുകള്‍ക്ക് തുറമുഖത്ത് നങ്കൂരമിടാനുള്ള സൗകര്യമുണ്ടാകും. സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഇത് കൂടുതല്‍ കരുത്തേകും.

മറ്റു രാജ്യങ്ങളിലേക്ക് ആയിരക്കണക്കിനു യാത്രക്കാരുമായി പോകുന്ന കപ്പലുകള്‍ക്ക് തുറമുഖത്ത് നങ്കൂരമിടാനുളള സൗകര്യം വിനോദസഞ്ചാരികള്‍ക്കു പുറമെ വ്യവസായികളെയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുമെന്നാണ് കണക്കുകൂട്ടല്‍ .ഇത് കോവളമുള്‍പ്പെടെയുള്ള സ്ഥലങ്ങളുടെ ടൂറിസം സാധ്യതക്കു പുറമെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുള്ള വ്യവസായ സാധ്യതയും വര്‍ദ്ധിപ്പിക്കും.

കോവളം വഴി ശ്രീലങ്ക, മാലദ്വീപ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സന്ദര്‍ശനം നടത്താനുള്ള പദ്ധതികളും വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാവുന്നതോടെ നടപ്പാക്കാന്‍ അധികൃതര്‍ക്ക് ഉദ്ദേശ്യമുണ്ട്. കോവളം ബീച്ചിന് അഞ്ചു കിലോമീറ്ററകലെയായിരിക്കും നിര്‍ദിഷ്ട പദ്ധതി വരുന്നതെന്ന് വിഴിഞ്ഞം സീപോര്‍ട്ട് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് സിഇഒ ജയകുമാര്‍ പറഞ്ഞു.

ഈ പദ്ധതിക്കായി മത്സ്യബന്ധന മേഖലകള്‍ ഉപോയോഗിക്കില്ല. അതുകൊണ്ടു തന്നെ പദ്ധതി മത്സ്യബന്ധനത്തിന് തടസമാകില്ല. മാത്രമല്ല നിലവിലുള്ള റിസോര്‍ട്ടുകളൊന്നും തന്നെ പദ്ധതിക്കായി സ്ഥലം മാറ്റി സ്ഥാപിക്കേണ്ടി വരില്ല. പദ്ധതി മത്സ്യബന്ധത്തിന് സഹായകമാകുമെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും ജയകുമാര്‍ പറഞ്ഞു.

1,850 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ ആദ്യഘട്ടം അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. നിര്‍മാണത്തിന്റെ രണ്ടാംഘട്ടത്തിലായിരിക്കും കപ്പലുകള്‍ക്ക് നങ്കൂരമിടാനുളള സൗകര്യങ്ങള്‍ ഒരുക്കുക. മൂന്നാം ഘട്ടത്തില്‍ ഈ സൗകര്യങ്ങള്‍ ഒന്നുകൂടി വികസിപ്പിക്കും.

ആകെ 4200 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തുനിന്നുള്‍പ്പെടെ 17 കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിക്കു വേണ്ടി ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+