ദില്ലി-കാനഡ എയര്‍ ഇന്ത്യാ വിമാനത്തിനു തീപിടിച്ചു
അമൃത്സര്‍: ദില്ലിയില്‍ നിന്നും അമൃത്സര്‍ വഴി കാനഡയിലേക്കു പോവുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിനു തീപിടിച്ചു. ആളപായമില്ല.
ജൂലായ് 20 ബുധനാഴ്ചയാണ് സംഭവമുണ്ടായത്. അമൃത്സറിലെ രാജസാന്‍സി എയര്‍പോര്‍ട്ടില്‍ ലാന്റു ചെയ്ത ഉടനെയാണ് വിമാനത്തിന്റെ ഒരു ചക്രത്തിനു തീപിടിച്ചത്. ഉടന്‍ തന്നെ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ കെടുത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു.
എഐ 187 എന്ന വിമാനത്തില്‍ 250ളം യാത്രക്കാരുണ്ടായിരുന്നു. ഇവര്‍ പിന്നീട് മറ്റൊരു വിമാനത്തില്‍ കാനഡയിലേക്കു കൊണ്ടുപോകുമെന്നും എയര്‍ ഇന്ത്യാ വൃത്തങ്ങള്‍ അറിയിച്ചു.
തകരാറു സംഭവിച്ച വിമാനം അറ്റകുറ്റപ്പണികള്‍ക്കായി മുംബൈയിലേക്കു കൊണ്ടുപോയി.












Click it and Unblock the Notifications