നക്കീരന്‍ ഗോപാലിനെതിരായ കേസ് കോടതി റദ്ദാക്കി
ചെന്നൈ: തമിഴ് ദ്വൈവാരിക നക്കീരന്റെ പത്രാധിപര്‍ ആര്‍. ആര്‍. ഗോപാലിനെ പോട്ടാ പ്രകാരം അറസ്റുചെയ്ത നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
പോട്ട നിയമ പ്രകാരം തമിഴ്നാട്ടിനെ തീവ്രവാദ പ്രവര്‍ത്തനം നടക്കുന്ന സംസ്ഥാനമായി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
പോട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയുടെ ിര്‍ദ്ദേശപ്രകാരമാണ്നക്കീരന്‍ ഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2003 ഏപ്രില്‍ 11നാണ് പോട്ടാ പ്രകാരം തമിഴ്നാട് സര്‍ക്കാര്‍ നക്കീരന്‍ ഗോപാലനെ ഒരു കൊലപാതക്കേസുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തത്.












Click it and Unblock the Notifications