ഏഷ്യാനെറ്റിന്റെ പുതിയ ചാനല്‍ ജൂലൈ 23 മുതല്‍
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ പുതിയ ചാനലായ ഏഷ്യാനെറ്റ് പ്ലസ് ജൂലൈ 23ന് സംപ്രേഷണം തുടങ്ങും. ഏഷ്യാനെറ്റിന്റെ മൂന്നാമത്തെ ചാനലാണിത്.
സംഗീത, ഹാസ്യ പരിപാടികള്‍ക്കും വിജ്ഞാന, വിനോദ പ്രധാനമായ പരിപാടികള്‍ക്കും മുന്‍ഗണന നല്‍കുന്ന ചാനലായിരിക്കും ഇതെന്ന് ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ. മാധവന്‍ അറിയിച്ചു. ഇന്ത്യയിലെയും വിദേശത്തെയും പുതിയ തലമുറയെ ലക്ഷ്യം വച്ചാണ് പുതിയ ചാനല്‍ ഒരുക്കിയിരിക്കുന്നത്.
ശാസ്ത്രീയസംഗീതം, നാടന്‍പാടുക്കള്‍, ഇന്‍ഡിപോപ്പ്, ചലച്ചിത്രഗാനങ്ങള്‍, ഗസല്‍, പോപ്പ്, റോക്ക്, ജാസ് തുടങ്ങിയ എല്ലാ മേഖലകളിലുമുള്ള സംഗീതത്തിനും പ്രാധാന്യം നല്‍കുന്ന ചാനലായിരിക്കും ഇത്. സിനിമാതാരങ്ങളും മറ്റു പ്രമുഖരും ഉള്‍പ്പെടുന്ന വിവിധ പരിപാടികള്‍ ചാനലിലുണ്ടാവും.
വിദ്യാഭ്യാസ, തൊഴില്‍ മേഖലകളെ കുറിച്ചുള്ള പരിപാടികള്‍ ചാനലിന്റെ മറ്റൊരു ആകര്‍ഷണമായിരിക്കും. എല്ലാ ദിവസവും ഒരു ചലച്ചിത്രം സംപ്രേഷണം ചെയ്യും.












Click it and Unblock the Notifications