Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: തടവുപുള്ളിയെ ആളുമാറി സംസ്കരിച്ച സംഭവത്തെക്കുറിച്ചുള്ള അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ടി.കെ. ദേവകുമാര്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ അവതരണാനുമതി നിഷേധിച്ചത്. സംഭവത്തെപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പു നല്‍കി. അസാധാരണമായുണ്ടായ കയ്യബദ്ധമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന അനില്‍കുമാറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. എന്നാല്‍ ഹരിപ്പാട് സ്വദേശി രാജേഷ് മരിച്ചതായി ജയിലധികൃതര്‍ ഫോണോഗ്രാം മുഖേന അയാളുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹരിപ്പാട്ടില്‍ നിന്ന് രാജേഷിന്റെ ബന്ധുക്കളെത്തി മൃതദേഹം സംസ്കരിച്ചു.

എന്നാല്‍ മരിച്ച അനില്‍കുമാറിന്റെ നമ്പര്‍ 7273 എന്ന് ആശുപത്രിയില്‍ കൊടുത്തതാണ് പ്രശ്നകാരണം. ഇത് രാജേഷിന്റേതായിരുന്നു. അനില്‍ കുമാറിന്റെ നമ്പര്‍ 7372ഉം. താന്‍ മരിച്ചതായി വീട്ടുകാരും നാട്ടുകാരും വിശ്വസിക്കുന്നുവെന്ന് മനസ്സിലാക്കി രാജേഷ് പ്രതിഷേധമുണ്ടാക്കിയതോടെയാണ് ജയിലധികൃതര്‍ അബദ്ധം മനസ്സിലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+