പിണറായിയുടെ വിശദീകരണം തൃപ്തികരമല്ല: രമേശ്
കണ്ണൂര്‍: എസ്എന്‍സി ലാവ്ലിന്‍ അഴിമതിയെപ്പററിയുള്ള പിണറായി വിജയന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല പറഞ്ഞു. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഖനജാവിന് 374 കോടി രൂപയുടെ നഷ്ടവും കനേഡിയന്‍ കമ്പനിക്ക് 110 കോടിയുടെ ലാഭവും ഉണ്ടായതെങ്ങനെയെന്നാണ് പിണറായി വിശദീകരിക്കണ്ടത്. ഇതെക്കുറിച്ചു നടത്തിയ വാര്‍ത്താസമ്മേളത്തില്‍ തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പിണറായിയും പറഞ്ഞത്. അതിന് മന്ത്രി ആര്യാടന്‍ മുഹമ്മദ് സഭയില്‍ രേഖാമൂലം മറുപടി പറഞ്ഞതാണ്
ലാവ്ലിന്‍ കേസില്‍ എസ്. ശര്‍മയെക്കൂടി ഉള്‍പ്പെടുത്താന്‍ നോക്കുകയാണ് പിണറായി ചെയ്യുന്നത്. കരാറുണ്ടാക്കാന്‍ കമ്പനി അയച്ചുകൊടുത്ത കരടുരേഖ തിരിച്ചയച്ചയാളാണ് ശര്‍മ. സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കിയതിനു പുറമെ ശര്‍മയെ കേസില്‍ പെടുത്താനാണ് പിണറായി നോക്കുന്നത്. ഇടപാടില്‍ ശര്‍മയും പങ്കാളിയാണെന്ന വിധത്തിലാണ് പിണറായിയുടെ പ്രസ്താവന. ബാലാനന്ദന്റെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞിട്ട് കാര്‍ത്തികേയന്റെ റിപ്പോര്‍ട്ട് പിണറായി എന്തുകൊണ്ടാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കണം.
വി.എസ് ആവശ്യപ്പെട്ടതു പോലെ പ്രത്യേക ടീമിനെ വച്ച് ലാവ്ലിന്‍ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നു തന്നെയാണ് കെപിസിസിയുടേയും ആവശ്യം. എസ്എന്‍സി ലാവ്ലിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയെക്കുറിച്ച് പിണറായി അഭിപ്രായം പറയണം.
വി.എസിനെ ഒഴിവാക്കി പിണറായിയെ മുഖ്യമന്ത്രിയാക്കാനാണ് സിപിഎമ്മിനുള്ളില്‍ ശ്രമം നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications