കൊക്കക്കോളക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും
തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്കക്കോള ഫാക്ടറിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി കുട്ടി അഹമ്മദ് കുട്ടി അറിയിച്ചതാണ് ഇക്കാര്യം.
കോള ഫാക്ടറിക്കെതിരെ പെരുമാട്ടി ഗ്രാമപഞ്ചായത്ത് നല്‍കിയ ഹര്‍ജി തളളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുക. പെപ്സി, കൊക്കക്കോള കമ്പനികള്‍ അമിതമായി ജലമൂറ്റുന്നുണ്ടെന്ന് ഭൂജല വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കോള കമ്പനിക്കെതിരായി ഹൈക്കോടതിയില്‍ പെരുമാട്ടി പഞ്ചായത്തു നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തളളിയിരുന്നു. ഇതെത്തുടര്‍ന്ന് പഞ്ചായത്ത് സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications