കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനാമി ഫണ്ട് സംബന്ധിച്ച ലീഗ് വാദം തെറ്റ്: ജലീല്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം ലീഗ് സ്വരൂപിച്ച സുനാമി ഫണ്ട് ജൂണ്‍ 24ന് മുഖ്യമന്ത്രിക്കു കൈമാറിയെന്ന വാദം തെറ്റാണെന്ന് കെ.ടി ജലീല്‍. സുനാമി ഫണ്ട് സ്വീകരിച്ചതായി മുഖ്യമന്ത്രി നല്‍കിയ കത്ത് പതിവുരീതിയിലുളളതല്ലെന്നും ജലീല്‍ പറഞ്ഞു. സംഭാവന നല്‍കിയ ബാക്കി സംഘടനകള്‍ക്കൊക്കെ മുഖ്യമന്ത്രി രസീത് നല്‍കിയപ്പോള്‍ ലീഗിന്റെ കാര്യത്തില്‍ മാത്രം കത്ത് തെളിവായി കാണിച്ചിരിക്കുന്നതെന്താണെന്ന് വ്യക്തമാക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു.

ലീഗിന്റെ സുനാമി ഫണ്ട് മുഖ്യമന്തിക്ക് കൈമാറിയില്ലെന്ന് ജലീല്‍ കുറച്ചു ദിവസം മുന്‍പ് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ലീഗ് മുഖ പത്രമായ ചന്ദ്രിക ഇത് സംബന്ധിച്ച രേഖയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 13.5 ലക്ഷം രൂപയുടെ ചെക്കും ജൂലായ് 20 ബുധനാഴ്ച പ്രസിദ്ധീകരിച്ചു. എന്നാല്‍ ലീഗ് നേതൃത്വം കൃത്രിമമായി സംഘടിപ്പിച്ചതാണ് രേഖയെന്നും ജൂണ്‍ 24 തീയതിയിട്ടിരിക്കുന്ന 13.5 ലക്ഷം രൂപയുടെ ചെക്ക് മുന്‍ തീയതിയിട്ട് നല്‍കിയതാണെന്നും ജലീല്‍ ആരോപിച്ചു.

ജൂണ്‍ മാസത്തില്‍ ഫണ്ട് കൈമാറിയതായാണ് രേഖ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇത് മുന്‍ തീയതി വച്ച് കൊടുത്തതാണ്. കഴിഞ്ഞ മാസം കൈപ്പറ്റി എന്ന് പറയുന്ന തുക 17ന് വൈകുന്നേരവും പിന്‍വലിച്ചിട്ടില്ല. താന്‍ ജൂലൈ പത്തിന് ഉന്നയിച്ച ആരോപണമാണിത്. രേഖ ശരിയായതായിരുന്നെങ്കില്‍ അതിന്റെ അടുത്ത ദിവസം അത് പ്രസിദ്ധീകരിക്കുമായിരുന്നു. എന്നാലത് പുറത്തുവന്നത് പത്ത് ദിവസം കഴിഞ്ഞാണ്.

മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഉണ്ടാക്കിയ വ്യാജരേഖയാണിത്. തുക കിട്ടിയതായി കാണിച്ച് മുഖ്യമന്ത്രി നല്‍കിയ കത്ത് പതിവ് രീതിയിലുള്ളതല്ല. ഫണ്ടില്‍ കൃത്രിമം നടന്നുവെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. വിദേശങ്ങളില്‍ നിന്നു വരെ പിരിവ് നടത്തിയിട്ട് 13 ലക്ഷം രൂപ മാത്രമേ കിട്ടിയുള്ളൂവെന്ന് പറയുന്നത് വിശ്വാസ്യയോഗ്യമല്ലെന്നും ജലീല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X