കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവളം കൊട്ടാരം ലീലാ ഗ്രൂപ്പ് സര്‍ക്കാരിന് വിട്ടുകൊടുക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദമായ കോവളം കൊട്ടാരം സര്‍ക്കാരിന് വിട്ടുകൊടുക്കുമെന്ന് ലീലാ ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണന്‍ നായര്‍ അറിയിച്ചു.

കോവളം കൊട്ടാരം സംബന്ധിച്ച വിവാദങ്ങള്‍ കത്തിനില്‍ക്കവെ കോവളം ഹോട്ടല്‍ എംഫാര്‍ ഗ്രൂപ്പില്‍ നിന്നും ലീലാ ഗ്രൂപ്പ് വാങ്ങിയിരുന്നു. കൊട്ടാരവും അനുബന്ധ സ്ഥലവുമടക്കമാണോ വില്‍പന നടന്നതെന്ന് കാര്യത്തെക്കുറിച്ച് അനിശ്ചിതത്വം നില നില്‍ക്കവെയാണ് കൊട്ടാരം വിട്ടുകൊടുക്കുമെന്ന് കൃഷ്ണന്‍ നായര്‍ വ്യക്തമാക്കിയത്.

നേരത്തെ ഐടിഡിസിയുടെ വകയായിരുന്ന കോവളം ഹോട്ടല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് എംഫാര്‍ ഗ്രൂപ്പിനു വിട്ടുകൊടുത്തത്. പിന്നീടുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് കൊട്ടാരവും അനുബന്ധസ്ഥലവും ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ എംഫാര്‍ ഗ്രൂപ്പ് ഹൈക്കോടതിയില്‍ അനുകൂല വിധി സമ്പാദിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കവെയാണ് ഹോട്ടല്‍ ലീലാ ഗ്രൂപ്പിന് വിറ്റത്.

കോവളം കൊട്ടാരം സര്‍ക്കാരിനു വിട്ടുകൊടുക്കുമെന്ന് കൃഷ്ണന്‍ നായര്‍ വ്യക്തമാക്കിയതോടെ ഇതേക്കുറിച്ച് നിലനിന്നിരുന്ന വിവാദങ്ങള്‍ തല്‍ക്കാലം കെട്ടടങ്ങിയേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X